Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JaneAusten

'പ്രൈ​ഡ് ആ​ൻ​ഡ് പ്രെ​ജു​ഡീ​സ്'; നെ​റ്റ്ഫ്ളിക്സ് പരമ്പര ഡിസംബറിൽ പ്രേക്ഷകരിലേക്ക്

വിഖ്യാത എഴുത്തുകാരി ജെയ്ൻ ഓസ്‌റ്റെന്‍റെ 'പ്രൈ​ഡ് ആ​ൻ​ഡ് പ്രെ​ജു​ഡീ​സ്' എ​ന്ന നോ​വ​ലി​നെ അടിസ്ഥാനമാക്കി നെ​റ്റ്ഫ്ളിക്സ് ഒ​രു​ക്കു​ന്ന വെ​ബ് സീ​രീ​സിന്‍റെ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചു. പ്രശ​സ്ത ക്ലാ​സി​ക് കൃ​തി​യു​ടെ ദൃ​ശ്യാ​വി​ഷ്കാ​രം ഡി​സം​ബ​ർ മൂന്നു മു​ത​ൽ നെ​റ്റ്ഫ്ളിക്സി​ലൂ​ടെ സം​പ്രേ​ഷ​ണം ആ​രം​ഭി​ക്കും. യുകെയിലെ ബാ​ത്തി​ൽ ന​ട​ക്കു​ന്ന 'ജെയ്ൻ ഓസ്‌റ്റെ​ൻ ഫെ​സ്റ്റി​വ​ലി'​നി​ടെ​യാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ റി​ലീ​സ് പ്രഖ്യാപിച്ചത്.

എം​പ​യ​ർ, ദി ​ക്രൗ​ൺ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ എ​മ്മ കോ​റി​ൻ ആ​ണ് എ​ലി​സ​ബ​ത്ത് ബെ​ന്ന​റ്റ് എ​ന്ന കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ജാ​ക്ക് ലോ​ഡ​ൻ, ഒ​ലീ​വി​യ കോ​ൾ​മാ​ൻ, റൂ​ഫ​സ് സെ​വെ​ൽ, ഫ്രെ​യ മേ​വ​ർ, ലൂ​യി​സ് പാ​ർ​ട്രി​ഡ്ജ് തു​ട​ങ്ങി​യ വ​ൻ താ​ര​നി​ര​യും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ടി​ലെ ഇം​ഗ്ല​ണ്ടിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബെ​ന്ന​റ്റ് കു​ടും​ബ​ത്തി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ ജീ​വി​തം, സാ​മൂ​ഹി​ക സ​മ്മ​ർദ​ങ്ങ​ൾ, പ്ര​ണ​യം, സ​ങ്കീ​ർണ​മാ​യ ബ​ന്ധം എ​ന്നി​വ​യാ​ണ് പ്രൈ​ഡ് ആ​ൻ​ഡ് പ്രെ​ജു​ഡീ​സി​ന്‍റെ പ്ര​മേ​യം. ഡോ​ളി ആ​ൽ​ഡ​ർ​ട്ട​ൺ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന പ​ര​മ്പ​ര സം​വി​ധാ​നം ചെ​യ്യു​ന്ന​ത് യൂ​റോ​സ് ലി​ൻ ആ​ണ്.

2005-ൽ ​കിയാറ നൈ​റ്റ്‌​ലി​യെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി പു​റ​ത്തി​റ​ങ്ങി​യ 'പ്രൈ​ഡ് ആ​ൻ​ഡ് പ്രെ​ജു​ഡീ​സ്' എന്ന സി​നി​മ ലോ​ക​മെ​മ്പാ​ടും വ​ലി​യ ത​രം​ഗ​മാ​യി​രു​ന്നു. പു​തുത​ല​മു​റ​യി​ലെ പ്രേ​ക്ഷ​ക​രുടെ മു​ന്നി​ലേ​ക്കു ​പ്ര​ണ​യ​ക​ഥ പു​തി​യ രൂ​പ​ത്തി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് എ​മ്മ കോ​റി​ൻ പ്ര​തി​ക​രി​ച്ചു. ഇ​തി​നു​മു​ൻ​പും ഈ ​നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി നി​ര​വ​ധി സി​നി​മ​ക​ളും പ​ര​മ്പ​ര​ക​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Latest News

Corehub Up